ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം. സംസ്കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം ഇല്ലെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.
സംസ്കരണശാലയുടെ ശിലാസ്ഥാപനം 2013 സെപ്റ്റംബര്‍ 22-ന് അശോക് ഗഹ്ലോത് നേതൃത്വം നല്കിയ അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി നിര്‍വ്വഹിച്ചു. അന്ന് ഏകദേശം 37,230 കോടി രൂപയായിരുന്നു പ്രതീക്ഷിക്കുന്ന ചെലവ്. സര്‍ക്കാര്‍ മാറിയ ശേഷം 2018 ജനുവരി 16-ന് പ്രധാനമന്ത്രി മോദി പദ്ധതി വീണ്ടും ആരംഭിക്കുകയും ചിലവ് 43,129 കോടി രൂപയായി പുതുക്കുകയും ചെയ്തിരുന്നു.
ഇന്ധനോത്പാദനത്തിനപ്പുറം, ഈ സംസ്കരണശാലയ്ക്ക് വലിയ അളവില്‍ ഡൗണ്‍സ്ട്രീം പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. പോളിപ്രൊഫൈലിന്‍, പോളിഎഥിലീന്‍ (എച്ച്.ഡി.പി.എല്‍/എല്‍.എല്‍.ഡി.പി.എല്‍), ബെന്‍സീന്‍, ടോളിന്, ബ്യൂട്ടാഡീന്‍ തുടങ്ങിയ ഉത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഈ സംസ്കരണ ശാലയില്‍ നിന്ന് ലഭ്യമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, കാര്‍ഷിക പൈപ്പുകള്‍, പാക്കേജിങ് ഫിലിംസ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, സിന്തറ്റിക് ഫൈബറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പെയിന്റ്, ഡിറ്റര്‍ജന്റ് പോലുള്ള രാസവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉത്പന്നങ്ങളുടെ വ്യവസായത്തിന് സംസ്ഥാനത്ത് വഴിയൊരുക്കാനുദ്ദേശിച്ചാണ് ഈ റിഫൈനറി സ്ഥാപിച്ചത്. രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെയും (എച്ച്.പി.സി.എല്‍) രാജസ്ഥാന് സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത വ്യാജം; റിപ്പോര്‍ട്ടുകള്‍ തള്ളി ഛത്തീസ്ഗഡ് സര്‍ക്കാര്‍
ഛത്തീസ്ഗഡിൽ വിമാനം മലനിരകളിൽ തകർന്നു വീണു: നിരവധി പേർ മരിച്ചതായി സംശയം; രക്ഷാപ്രവർത്തനം
സുരക്ഷയിൽ പുലി; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി റെനോ ഡസ്റ്റർ:
"നിതീഷ് കുമാർ ബിജെപിയുടെ നിയന്ത്രണത്തിന് കീഴിലായി": തമിഴ്നാട്ടിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി