കൊച്ചി: ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി.
അഡ്വ കെ. ആർ സുനിലാണ് പുതിയ സ്പെഷയ്ൽ ജിപി.
കഴിഞ്ഞ യുഡിഎഫ് സർക്കാറിൻറെ കാലത്ത് മലബാർ ദേവസ്വം സ്റ്റാൻറിംഗ് കൗൺസിലായി പ്രവർത്തിച്ച സുനിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്.
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ ജിപി ആക്കിയത് നേരത്തെ വിവാദമായിരുന്നു.
പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ജിപിയായ കെബി പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് കെ. ആർ സുനിലിനെ നിയമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
