ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ് - കേദാർനാഥ് ക്ഷേത്ര സമിതി ജീവനക്കാരനായ പ്രമോദ് നൗത്യാൽ ആണ് അറസ്റ്റിലായത്.
ക്ഷേത്ര സമിതി ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്നു പ്രമോദ് നൗത്യാൽ.ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതിൽ ക്രമക്കേട് ഉണ്ടായെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ആണ് പൊലീസ് നടപടി ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ക്ഷേത്രത്തിൽ കാണിക്ക എണ്ണൽ നടക്കുന്നതിനിടെ ആണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കാണിക്കയായി ലഭിച്ച പണം കൗണ്ടിങ് സ്ഥലത്തുനിന്ന് നടപടിക്രമങ്ങൾ ലംഘിച്ചു മാറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന്, ക്ഷേത്ര സമിതി രൂപീകരിച്ച നാലംഗ സമിതി നടത്തിയ അന്വേഷണത്തിൽ പ്രമോദ് നൗത്യാലിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
