ഹൈദരാബാദ്: നടൻ ആര്യക്കെതിരെ ഹൈദരാബാദിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ക്യാമറയുടെ വാടക നൽകിയില്ലെന്നാണ് പരാതി.
ആര്യക്കും നിർമാതാക്കളായ ആര്യ, വിനോദ് എന്നിവർക്കും എതിരെ ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് കേസെടുത്തത്.
അനന്തൻകാട് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ 1.80 കോടി രൂപ കുടിശിക വരുത്തിയെന്നാണ് ആരോപണം.
ഹൈദരാബാദ് ആസ്ഥാനമായുള്ള സിനിമാ ഉപകരണ വിതരണ കമ്പനിയാണ് പരാതിക്കാർ.
'താഹിർ സിനി ടെക്നിക്' (Taher Cine Tekniq) എന്ന കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗം മേധാവി സയ്യിദ് ജാവേദ് അലിയാണ് പരാതി നൽകിയത്.
വാടകയിനത്തിൽ നൽകാനുള്ള തുക തീർത്തുനൽകാമെന്ന് നടൻ ആര്യ, നിർമ്മാണ കമ്പനികളായ 'മിനി സ്റ്റുഡിയോ', 'ദി ഷോ പീപ്പിൾ', ആര്യയുടെ പേഴ്സണൽ അസിസ്റ്റന്റ് കിഷോർ എന്നിവർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് 'അനന്തൻ കാട്' എന്ന ചിത്രത്തിനായി ഡിജിറ്റൽ ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും മറ്റ് നിർമ്മാണ സാമഗ്രികളും കമ്പനി വിതരണം ചെയ്തത്.
2025 ഫെബ്രുവരി 25-ന് കരാർ ഒപ്പിട്ടതായും, തുടർന്ന് സിനിമയുടെ നിർമ്മാണത്തിനായി കമ്പനിയുടെ ചെലവിൽ ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് ഉപകരണങ്ങൾ എത്തിച്ചതായും പരാതിക്കാരൻ വ്യക്തമാക്കി. ജിഎസ്ടി ഉൾപ്പെടെ ഉപകരണങ്ങളുടെ വാടകയ്ക്കും അനുബന്ധ സേവനങ്ങൾക്കുമായി ആകെ 2.12 കോടി രൂപയാണ് ചെലവായത്. എന്നാൽ, പദ്ധതി പൂർത്തിയായിട്ടും കുടിശ്ശിക തുക നൽകിയില്ലെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
