ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി നടി അദിതി ശര്‍മ്മ; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

AUGUST 2, 2026, 2:57 AM

മുംബൈ: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ഗാര്‍ഹിക പീഡന പരാതിയുമായി പ്രശസ്ത ടെലിവിഷന്‍ നടി അദിതി ശര്‍മ്മ. നിരവധി ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരം മുംബൈ ഗോരേഗാവ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അഭിനീത് വിദ്യാ നന്ദ് കൗശിക്, ഭര്‍തൃമാതാവ് ഊര്‍മിള കൗശിക് (65), ഭര്‍ത്താവിന്റെ സഹോദരി കീര്‍ത്തി കൗശിക് (29) എന്നിവര്‍ക്കെതിരെ ജൂലൈ 31 ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാരീരികവും മാനസികവുമായ പീഡനം, അധിക്ഷേപം, സ്വഭാവഹത്യ നടത്താനുള്ള ശ്രമം, സ്ത്രീധനമായി ലഭിച്ച ആഭരണങ്ങള്‍ കൈക്കലാക്കല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അദിതി ഉന്നയിച്ചിരിക്കുന്നത്. താലിമാല, സ്വര്‍ണ്ണച്ചെയിനുകള്‍, വളകള്‍, മോതിരങ്ങള്‍, വജ്രമോതിരം അടക്കമുള്ള ആഭരണങ്ങള്‍ ഭര്‍തൃമാതാവ് കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.

2021 ജൂണില്‍ ഒരു ഓണ്‍ലൈന്‍ ആക്ടിംഗ് ക്ലാസിലൂടെ പരിചയപ്പെട്ട അദിതിയും അഭിനീതും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 2024 സെപ്റ്റംബര്‍ മുതല്‍ ഗോരേഗാവ് വെസ്റ്റില്‍ ഒന്നിച്ചു താമസിച്ചു വരികയായിരുന്ന ഇരുവരും, നവംബര്‍ 12-നാണ് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹിതരായത്.

എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഭിനീതിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി അദിതി ആരോപിക്കുന്നു. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ ചൊല്ലിയും മറ്റ് നിസ്സാര കാര്യങ്ങള്‍ ഉന്നയിച്ചും നിരന്തരം വഴക്കുണ്ടാക്കുകയും, വീട്ടിലെ ചെലവുകള്‍ക്ക് പണം നല്‍കുന്നതിന് പകരം തന്റെ കൈയില്‍ നിന്ന് സ്ഥിരമായി പണം വാങ്ങുകയും ചെയ്തിരുന്നതായി നടി ചൂണ്ടിക്കാട്ടി.

2025 ജനുവരി 1-ന് കോഫി തയ്യാറാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കാര്യങ്ങള്‍ വലിയ രീതിയില്‍ വഷളാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam