മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദമില്ല; യാത്രയെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

AUGUST 2, 2026, 1:17 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് സ്വാഭാവികമാണെന്നും അതിൽ വിവാദമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അത്യാവശ്യ സന്ദർഭങ്ങളിലല്ലേ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും, അല്ലാത്തപക്ഷം റോഡിലൂടെയോ ട്രെയിനിലൂടെയോ യാത്ര ചെയ്താൽ മതിയാകുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകളെ തങ്ങൾ ഒരിക്കലും വിമർശിച്ചിട്ടില്ലെന്നും, ഇത്തരം വിഷയങ്ങൾ അനാവശ്യമായി വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാല മുഖ്യമന്ത്രിമാരും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്നും, ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രി കെ. കരുണാകരനാണെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്നലെ അവലോകന യോഗം ചേർന്നിരുന്നുവെന്നും ആരോഗ്യ വകുപ്പ് നിലവിലെ സാഹചര്യത്തിൽ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam