ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ

AUGUST 2, 2026, 2:17 AM

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ.

ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇഡിയുടെ വാദം.ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കൽ ആയിരുന്നു ലക്ഷ്യം. പ്രകോപനമൂലമുണ്ടായ ആക്രമണമല്ല പിണറായിയുടെ വീടിന് മുന്നിൽ നടന്നത്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടത്തിയ ആക്രമണം സമയമെടുത്ത് ആലോചിച്ച ശേഷമുള്ളതായിരുന്നു. 

ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. 7 പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. എല്ലാ കേസിലും കക്ഷി ചേർക്കാൻ ഇ ഡി അപേക്ഷ നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam