ഷാജൻ ആനിത്തോട്ടം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണറായി ചുമതലയേറ്റു

AUGUST 2, 2026, 1:40 AM

ഹോങ്കോങ്ങ്: ലയൺസ് ക്ലബ്ബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് വൺ എഫ് ഗവർണറായി ഷാജൻ ആനിത്തോട്ടം അധികാരമേറ്റു.

ഹോങ്കോങ്ങിലെ ഏഷ്യാ വേൾഡ് എക്‌സ്‌പോയിൽ വച്ച് നടന്ന സംഘടനയുടെ 108-ാമത് ആഗോള കൺവൻഷനിൽ വച്ച് ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റ് മാർക്ക് ലയൺസാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്റ്റ് ഗവർണർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമായി പതിനേഴായിരത്തോളം ലയൺസ് ക്ലബ്ബംഗങ്ങൾ കൺവൻഷനിൽ പങ്കെടുത്തു.

vachakam
vachakam
vachakam


1917 ൽ മെൽവിൻ ജോൺസ് എന്ന മനുഷ്യസ്‌നേഹി ഇല്ലിനോയി സംസ്ഥാനത്ത് തുടങ്ങിയ ലയൺസ് ക്ലബ്ബ്‌സ് ഇന്റർനാഷണൽ ഇന്ന് ഇന്ത്യയുൾപ്പെടെ ഇരുനൂറിൽപ്പരം രാജ്യങ്ങളിലായി വളർന്ന് ഏതാണ്ട് ഒന്നര ദശലക്ഷത്തോളം അംഗസംഖ്യയിൽ എത്തിനില്ക്കുന്നു.

ആതുരസേവനവും ദുരന്തനിവാരണവുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തുന്ന ഈ ആഗോളസംഘടന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സർവ്വീസ് സംഘടനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

കേരളത്തിൽ നിന്നുള്ള ആറും ഇല്ലിനോയി സംസ്ഥാനത്ത് നിന്നുമുള്ള പത്തു പേരുമുൾപ്പെടെ ആകെ അറുന്നൂറ്റമ്പതോളം ഡിസ്ട്രിക്റ്റ് ഗവർണർമാർ സംഘടനയിൽ സേവനം അനുഷ്ഠിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam