മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ രാത്രി അതിശക്തമായ മഴ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെങ്കിലും സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചാം തീയതി വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ വകുപ്പുകൾക്കും നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും കാലവർഷം അവസാനിക്കുന്നതുവരെ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
റാന്നി ഉൾപ്പെടെ വെള്ളം കയറിയ പ്രദേശങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങിയതിന് ശേഷം മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.
വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയതും ഒഴുകിയെത്തിയതുമായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വെള്ളം പൂർണമായും ഇറങ്ങേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ദുരിതബാധിതർക്കും വ്യാപാരികൾക്കും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
