റഷ്യ - ഉക്രെയ്ൻ യുദ്ധം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ സുപ്രീം കോടതി നിർദേശം 

JULY 31, 2026, 11:04 PM

ന്യൂഡൽഹി : റഷ്യ - ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന വേ​ഗത്തിലാക്കുന്നതിന് പുതിയ നോഡൽ ഓഫിസറെ നിയമിക്കാൻ വിദേശകാര്യം മന്ത്രാലയത്തിന് സുപ്രീംകോടതി നിർദേശം.

അന്ത്യകർമങ്ങൾക്കായി മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കുടുംബാം​ഗങ്ങളെ സഹായിക്കുകയാണ് നോഡൽ ഓഫിസറുടെ ചുമതല. നോ‍ഡൽ ഓഫിസറെ നിയമിച്ച് ഉടൻ തന്നെ വിവരങ്ങൾ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ വിദേശ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത്, ചൂഷണം എന്നിവയ്ക്ക് ഇരയായെന്ന് ആരോപിച്ചാണഅ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം.

vachakam
vachakam
vachakam

മരിച്ചെന്നോ കാണാതായെന്നോ കരുതപ്പെടുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കണ്ടെത്തണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും റഷ്യൻ അധികാരികളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനും കോടതി ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം റഷ്യ - ഉക്രെയ്ൻ യുദ്ധത്തിനിടെ 220 ഓളം ഇന്ത്യക്കാർ റഷ്യൻ സായുധ സേനയിൽ ചേർന്നിട്ടുണ്ട്. അതിൽ 139 പേരെ കരാർ വ്യവസ്ഥകളിൽ നിന്ന് വിട്ടയച്ചുവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. യുദ്ധഭൂമിയിൽ വെച്ച് മരിച്ച 51 ഇന്ത്യക്കാരിൽ 29 പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതായും കേന്ദ്രം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam