ദില്ലി: ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുന്നു.ഒഡീഷയിൽ മഴക്കെടുതിയിൽ ഇതുവരെ 8 പേരാണ് മരിച്ചത്. 5 ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചു.
അസമിലെ പ്രളയത്തിൽ മരണസംഖ്യ 82 ആയി. 8 ജില്ലകളിലായി 2 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.
മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴയാണ്. മഹാരാഷ്ട്രയിൽ പൂനെ, സത്താര എന്നീ ജില്ലകളിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 12 പേരാണ് മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചത്.
അതേസമയം, ഗുജറാത്തിലെ പത്ത് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഗുജറാത്തിലെ ഡാങ്, നർമ്മദ, പൂർണ നദികൾ കരകവിഞ്ഞൊഴുകുകയാണ്. നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നീ ജില്ലകളിലെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായ സ്ഥിതിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
