ഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.അവിനാശ് ശുക്ല, ടിന്നു യാദവ് എന്നിവരെ മുഖ്യപ്രതികൾ ആക്കിയാകും എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ജൂൺ 13 മുതൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ട് ആണ് എസ്ഐടി സമർപ്പിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രത്തിലേക്ക് എത്തിയ സംഭാവനയിൽ വൻകവർച്ച നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 80 ലക്ഷത്തോളം രൂപ അറസ്റ്റിലായ പ്രതികളിൽ നിന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.8 പ്രതികളിൽ ചമ്പത് റായിയുടെ ഉറ്റ അനുയായി ടിന്നു യാദവാണ് കേസിലെ മുഖ്യ സൂത്രധാരൻ.
എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ കുറ്റാരോപിതനായ മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെയുള്ള നടപടി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്ന് ചമ്പത് റായി, അനിൽ മിശ്ര എന്നിവരെ എസ്ഐടി ഒഴിവാക്കിയിരുന്നു.
അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
