ഡൽഹി ജന്ദർ മന്ദിറിൽ നടന്ന പ്രതിഷേധത്തിനിടയിൽ തനിക്കെതിരെയും മാതാവിനെതിരെയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച യുവാക്കളോട് പൂർണ്ണമായി ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേസും നിയമനടപടികളുമായി മുന്നോട്ടുപോയി അവരുടെ ഭാവി തകർക്കരുതെന്നും, തെറ്റുകൾ തിരുത്തി മുന്നേറാൻ യുവാക്കൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
"ചിലപ്പോൾ നമ്മുടെ നാവ് പല്ലിനിടയിൽപ്പെട്ട് കടിച്ചുപോകാറുണ്ട്. ചോര വന്നാലും നമ്മൾ സ്വന്തം പല്ല് അടിച്ചു കൊഴിക്കാറില്ല, കാരണം നാവും പല്ലും നമ്മുടേത് തന്നെയാണ്. അതുപോലെ ഈ കുട്ടികളും നമ്മുടേതാണ്. അവരെ ശരിയായ വഴിയിലൂടെ നയിക്കുകയാണ് നമ്മുടെ കടമ." - നരേന്ദ്ര മോദി
കുട്ടിക്കാലത്തും യൗവനത്തിലും തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ആ പ്രായത്തിൽ തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള അവസരവും അവർക്കുണ്ട്. യുവാക്കളെ ശിക്ഷിക്കുന്നതും കോടതി കയറ്റുന്നതും അവരുടെ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതും പ്രശ്നത്തിന് പരിഹാരമാകില്ല.
പൊതുസമൂഹം മാപ്പനുകൂല നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകുന്നതിൽ യുവാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
