'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, താങ്കള്‍ ഒരു തമാശയാണ്'; വിവാദ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

APRIL 20, 2026, 11:41 AM

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഉദ്ധരണി സ്വാമി വിവേകാനന്ദന്റേതെന്ന് പ്രസംഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ആദിത്യനാഥിനെ ബുള്‍ഡോസര്‍ ബുദ്ധി എന്ന് പരഹസിച്ച മഹുവ, വസ്തുതകള്‍ ശരിയായി മനസിലാക്കാനും ആവശ്യപ്പെട്ടു.

'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, നിങ്ങള്‍ വസ്തുതകള്‍ ശരിയായി മനസിലാക്കുക. നേതാജി സുഭാഷ് ബോസാണ് പറഞ്ഞത്, 'നിങ്ങള്‍ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന്. സ്വാമി വിവേകാനന്ദന്‍ അത് പറഞ്ഞിട്ടില്ല. ദയവായി ഫാന്റ കുടിക്കാന്‍ യുപിയിലേക്ക് മടങ്ങിപ്പോയിട്ട് ബംഗാളിനെ വെറുതേ വിടൂ. താങ്കള്‍ ഒരു തമാശയാണ്.'- എന്നായിരുന്നു ടിഎംസി എംപി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്.

ടിഎംസിയുടെ ഔദ്യോഗിക പേജ് യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ രണ്ട് ഐക്കണുകള്‍. തികച്ചും വ്യത്യസ്തമായ രണ്ട് പൈതൃകങ്ങള്‍. ഇരുവരും ബംഗാളിന്റെ പുത്രന്മാരും. ഒരേയൊരു വാചകത്തില്‍ ഇരുവരെയും അപമാനിച്ചു. സ്വാമി വിവേകാനന്ദനെ നേതാജി സുഭാഷ് ചന്ദ്രബോസില്‍ നിന്ന് അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അവര്‍ തെറ്റായ ഉദ്ധരണികള്‍ നല്‍കുന്നു. സ്വാമി വിവേകാനന്ദന്റെ പ്രതിമയില്‍ മാലയിടുകയും അദ്ദേഹത്തെ നേതാജി എന്ന് വിളിക്കുകയും ചെയ്യുന്നു. എന്നിട്ടും ഇതേ ആളുകള്‍ക്ക് 'സോനാര്‍ ബംഗ്ലാ' നിര്‍മ്മിക്കാന്‍ സ്വപ്നം കാണാന്‍ ധൈര്യമുണ്ട്. അവരുടെ അജ്ഞതയുടെ ആഴം അവരുടെ അഹങ്കാരവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും തൃണമൂലിന്റെ എക്‌സ് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam