ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയ്ക്ക് പൂർണ്ണമായി അവധി നൽകിയത് തിങ്കളാഴ്ച പുലർച്ചെയാണ്.
ഞായറാഴ്ച ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് കളക്ടർ അവധി നൽകിയത്.
എന്നാൽ ഞായറാഴ്ച പുലർച്ചെ സാഹചര്യം മാറി മഴ ശക്തമായതോടെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിക്കാൻ വൈകിയതാണ് രക്ഷിതാക്കളുടെ രോഷത്തിനു ഇടയാക്കിയത്.
രാത്രി 1 മണിയ്ക്ക് ഫോണിൽ സൈറൺ വന്നിട്ടും അവധി കൊടുക്കുന്നില്ലേ എന്ന് കരുതി, ‘കുട്ടികൾ ട്യൂഷന് പോയെന്നും നിങ്ങളൊക്കെ എന്ത് കലക്ടറാണെന്നും’ ഒരു രക്ഷിതാവ് ചോദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
