പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് 2029 ലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേരളത്തില്‍ ഇപ്പോഴേ ആരംഭിച്ച് ബിജെപി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം മുന്നില്‍ക്കണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ക്കൊപ്പം നിയമസഭാ മണ്ഡലങ്ങളിലും ഒരേസമയം പ്രഭാരിമാരെ (മണ്ഡല ചുമതലയുള്ള നേതാക്കള്‍) നിശ്ചയിച്ച് അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല തന്ത്രത്തിനാണ് പാര്‍ട്ടി രൂപം നല്‍കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ തെക്കന്‍ കേരളത്തിലാണ് ബിജെപി തങ്ങളുടെ ആദ്യ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്. കേരളത്തില്‍ വോട്ട് വിഹിതത്തിലും ജനസ്വാധീനത്തിലും മുന്നിലുള്ള മുന്‍നിര നേതാക്കളെയാണ് ബിജെപി ഇത്തവണ പ്രഭാരിമാരായി കളത്തിലിറക്കുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ നേരിട്ട് തിരുവനന്തപുരത്തിന്റെ ചുമതലയേല്‍ക്കും. തലസ്ഥാന നഗരിയില്‍ പാര്‍ട്ടിയുടെ സ്വാധീനം വോറ്റാക്കി മാറ്റുകയാണ് ലക്ഷ്യം.
അതേസമയം കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച ആറ്റിങ്ങലില്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രഭാരിയാക്കാനാണ് പാര്‍ട്ടി നീക്കം. ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിനെ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല ഏല്‍പ്പിക്കും. ജനകീയ മുഖമായ ശോഭാ സുരേന്ദ്രന്‍ അല്ലെങ്കില്‍ യുവനേതാവ് സന്ദീപ് വചസ്പതി എന്നിവരിലൊരാള്‍ ആലപ്പുഴയുടെ ചുമതലക്കാരനാകും. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള അനൂപ് ആന്റണിക്കാണ് പത്തനംതിട്ടയുടെ ചുമതല.
2029 ല്‍ ഇരട്ട തിരഞ്ഞെടുപ്പ്?
കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ നടപ്പിലായാല്‍ 2029 ല്‍ ലോക്സഭയ്ക്കൊപ്പം കേരള നിയമസഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നേക്കാം. ഇത് മുന്നില്‍ക്കണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും ലോക്സഭാ പ്രഭാരിമാര്‍ക്കൊപ്പം തന്നെ നിയമസഭാ ചുമതലക്കാരെയും നിശ്ചയിക്കാനാണ് പാര്‍ട്ടി തീരുമാനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും അവസാന നിമിഷം നേതാക്കള്‍ മണ്ഡലം മാറി മത്സരിക്കുന്നതും ബിജെപിയുടെ പരാജയത്തിന് പ്രധാന കാരണമാകുന്നു എന്ന് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ നേതാക്കള്‍ക്ക് കൃത്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്തതായിരുന്നു ഇതിന്റെ പോരായ്മ. ഈ പരാതി പരിഹരിക്കാനാണ് ഇപ്പോള്‍ത്തന്നെ പ്രഭാരിമാരെ നിശ്ചയിക്കുന്നത്. ഇവര്‍ വരും വര്‍ഷങ്ങളില്‍ പ്രസ്തുത മണ്ഡലങ്ങളില്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകരായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. ഫലത്തില്‍ 2029 ല്‍ ഇവര്‍ തന്നെയാകും ആ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍.
രാഷ്ട്രീയ നിരീക്ഷണം
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പ്രഭാരി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. സാധാരണയായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം സജീവമാകുന്ന ബിജെപി രീതിയില്‍ നിന്നുള്ള ഈ മാറ്റം യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും ഉയര്‍ത്തുക. വരും വര്‍ഷങ്ങളില്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും താഴേത്തട്ടില്‍ ബൂത്ത് കമ്മിറ്റികള്‍ ശക്തമാക്കാനും ഈ നീക്കത്തിലൂടെ ബിജെപിക്ക് സാധിച്ചേക്കും.
English Summary
Anticipating the potential implementation of the ‘One Nation, One Election’ initiative, the BJP is launching an early, aggressive five-year strategy for Kerala ahead of the 2029 elections by appointing top leaders as full-time 'Prabharis' (constituency in-charges) across both Lok Sabha and Assembly seats. To fix past failures caused by last-minute candidate shifting, key leaders—including State President Rajeev Chandrasekhar in Thiruvananthapuram, K. Surendran in Attingal, and Sobha Surendran in Alappuzha—are being deployed immediately to build permanent grassroots connections. These in-charges will spend the next few years systematically strengthening booth-level organization and promoting central welfare schemes, serving as the definitive faces of the party and the highly probable candidates for the 2029 polls to challenge the traditional LDF and UDF coalitions.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
