ബെംഗളൂരു: വരാനിരിക്കുന്ന 2028 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായും അഴിമതി നിറഞ്ഞതാണെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് നിലനില്‍പ്പില്ലാതായിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് അഞ്ച് പതിറ്റാണ്ട് നീണ്ട തിരഞ്ഞെടുപ്പ് ജീവിതത്തിന് വിരാമമിടാന്‍ അദ്ദേഹം തീരുമാനിച്ചത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ ശിവകുമാറിന് കൈമാറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഇപ്പോള്‍ 79 വയസ്സായെന്നും നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്ക് 82 വയസ്സാകുമെന്നും അദ്ദേഹം കുറിച്ചു. പഴയതുപോലെ ആരോഗ്യവാനല്ലാത്തതിനാല്‍ മുന്‍പത്തെ അതേ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ ഇനി സാധ്യമല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മത്സരരംഗത്തുനിന്ന് പിന്മാറിയാലും രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായി തുടരുമെന്നും, ജനങ്ങളുടെ സന്തോഷങ്ങളിലും ദുഖങ്ങളിലും അവരുടെ ശബ്ദമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായ ഭാഷയിലാണ് മുന്‍ മുഖ്യമന്ത്രി വിമര്‍ശിച്ചത്. മുന്‍പ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കാലത്ത് മണ്ഡലത്തിലെ ജനങ്ങള്‍ പണം നല്‍കിയാണ് വിജയം ഉറപ്പാക്കിയിരുന്നതെങ്കില്‍, ഇന്ന് മത്സരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് അങ്ങോട്ട് പണം നല്‍കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മലീമസമായ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാലാണ് ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
1978 ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2028 ആകുമ്പോഴേക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അരനൂറ്റാണ്ട് തികയും. വിജയങ്ങളും പരാജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെങ്കിലും താന്‍ വിശ്വസിച്ച തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്ന വലിയ സംതൃപ്തി തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു പതിറ്റാണ്ടുകളായി കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, ജനങ്ങളോടുള്ള ഈ കടപ്പാട് മുന്‍നിര്‍ത്തി ഭാവി ജീവിതവും പൊതുസേവനത്തിനായി സമര്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
