ബിജെപിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം പുകയുന്നു: അന്വേഷിക്കാന്‍ അച്ചടക്കസമിതി; വ്യാജക്കത്ത് തര്‍ക്കത്തില്‍ ഉറച്ച് വിമതര്‍

JULY 11, 2026, 8:47 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ വലിയ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഉലഞ്ഞ് സംസ്ഥാന ബിജെപി. പ്രചാരണത്തിനായി കരാറെടുത്ത ഹെലികോപ്റ്ററുകള്‍, വാടകക്കാറുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയുടെ തുകയില്‍ കോടികളുടെ തിരിമറി നടന്നെന്ന പരാതികള്‍ അന്വേഷിക്കാന്‍ ബിജെപി അച്ചടക്കസമിതിയെ ചുമതലപ്പെടുത്തി.

മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ട്രഷറര്‍ ഇ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പരാതികളെക്കുറിച്ച് സംഘടനാതല അന്വേഷണം നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി മൂന്ന് ഹെലികോപ്റ്ററുകള്‍ 136 മണിക്കൂര്‍ പറത്താനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ 42 മണിക്കൂര്‍ മാത്രമാണ് യാത്രകള്‍ നടന്നതെന്നും ബാക്കി തുകയില്‍ ക്രമക്കേട് കാട്ടിയെന്നുമാണ് ഉയര്‍ന്ന പ്രധാന ആരോപണം. കൂടാതെ, വാടകയ്ക്കെടുത്ത 200 കാറുകളില്‍ പകുതിപോലും ഉപയോഗിക്കാതെ വ്യാജ ട്രിപ്പ് ഷീറ്റുകള്‍ നിര്‍മ്മിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു.

പാര്‍ട്ടിയുടെ പ്രചാരണ കൊടികളുടെ നിര്‍മാണക്കരാറിലും കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. ഏകദേശം 12 കോടിയോളം രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വാദം. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നടപടിയെടുത്തു എന്ന രീതിയില്‍ പ്രചരിച്ച കത്ത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നത്. കത്തിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ഇത് തികച്ചും വ്യാജമാണെന്ന് സംസ്ഥാന പ്രസിഡന്റും ഔദ്യോഗിക വിഭാഗവും വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിഴവുകള്‍ തിരുത്തിയ മറ്റൊരു കത്ത് വെള്ളിയാഴ്ച പുറത്തുവന്നതോടെ ഇത് യഥാര്‍ത്ഥത്തില്‍ പുറപ്പെടുവിച്ച കത്ത് തന്നെയെന്ന് വിമത വിഭാഗം ഉറപ്പിച്ചുപറയുന്നു.

നിലവില്‍ വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഈ മാസം 18 ന് തിരിച്ചെത്തിയ ശേഷം ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരും. ഫണ്ട് വെട്ടിപ്പ് വിഷയം യോഗത്തില്‍ ഔദ്യോഗിക അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും നേതാക്കള്‍ ഉന്നയിച്ചാല്‍ മറുപടി നല്‍കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നതിന് മുന്‍പ് അച്ചടക്കസമിതി അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam