അങ്കാറ: തുര്‍ക്കി, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച തന്ത്രപ്രധാനമായ 'മക്ക സംയുക്ത പ്രതിരോധ കരാറില്‍' ഈജിപ്തും പങ്കാളിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക തടസ്സങ്ങള്‍ പൂര്‍ണ്ണമായി നീങ്ങുന്നതോടെ ഈജിപ്തും പ്രതിരോധ സഖ്യത്തിന്റെ ഭാഗമാകുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ വ്യക്തമാക്കി.
മൂന്ന് സ്ഥാപക രാജ്യങ്ങളില്‍ മാത്രം ഈ പ്രതിരോധ സഹകരണം ഒതുക്കി നിര്‍ത്താന്‍ അങ്കാറ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയാണ് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ചരിത്രപരമായ സഖ്യത്തില്‍ ഒപ്പുവെച്ചത്. നാറ്റോയുടെ അഞ്ചാം വകുപ്പിന് സമാനമായ പരസ്പര പ്രതിരോധ വ്യവസ്ഥയാണ് കരാറിന്റെ പ്രധാന ആകര്‍ഷണം. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേര്‍ക്കുണ്ടാകുന്ന സായുധ ആക്രമണത്തെ മുഴുവന്‍ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. എന്നാല്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ നല്‍കേണ്ട സഹായത്തിന്റെ സ്വഭാവത്തെക്കുറിച്ചും അളവിനെക്കുറിച്ചും അംഗരാജ്യങ്ങള്‍ തമ്മില്‍ ആലോചിച്ച് തീരുമാനമെടുക്കും.
ഈ പുതിയ സുരക്ഷാ കൂട്ടായ്മ ഇറാനെയോ മറ്റ് ഏതെങ്കിലും പ്രത്യേക രാജ്യത്തെയോ ലക്ഷ്യമിട്ടട്ടുള്ളതല്ലെന്ന് ഹകന്‍ ഫിദാന്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുക മാത്രമാണ് സഖ്യത്തിന്റെ ലക്ഷ്യം. ഏതെങ്കിലും അംഗരാജ്യം ആക്രമിക്കപ്പെടാത്ത പക്ഷം മറ്റൊരു രാജ്യത്തെയും ഭീഷണിയായി കാണില്ലെന്നും നിലവിലുള്ള മറ്റ് പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പകരമല്ല ഈ സഖ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വര്‍ഷവും എട്ട് മാസവും നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് സുപ്രധാനമായ ഈ കരാര്‍ യാഥാര്‍ത്ഥ്യമായത്. സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സൗദി അറേബ്യ കേന്ദ്രീകരിച്ച് ഒരു ജനറല്‍ സെക്രട്ടേറിയറ്റും നാറ്റോ മാതൃകയിലുള്ള മന്ത്രിതല സമിതിയും രൂപീകരിക്കാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
