ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്തവര്‍ക്ക് നേരെയുള്ള പൊലീസ് നടപടി ചോദ്യം ചെയ്തുള്ള ഹർജികള്‍ ഇന്ന് സുപ്രിംകോടതിയില്‍.
പൊലീസ് നടപടികളിലും പെല്ലറ്റ് പ്രയോഗത്തിലും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കും. സിജെപി പ്രതിഷേധക്കാര്‍ക്ക് നേരെ റാപിഡ് ആക്ഷന്‍ ഫോഴ്സ് ഉപയോഗിച്ച വെടിയുണ്ടകളുടെയും ഷെല്ലുകളുടെയും കണക്കും കേന്ദ്രം ഹാജരാക്കിയേക്കും. കൂടാതെ പൊലീസിന്റെ അധികാര ദുര്‍വിനിയോഗം നിയന്ത്രിക്കാന്‍ പ്രൊട്ടോക്കോള്‍ തയ്യാറാക്കുന്നതിലും കേന്ദ്രം വിശദീകരണം നല്‍കും.
പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവിനും സാധ്യതയുണ്ട്. വിരമിച്ച ജഡ്ജിക്ക് എസ്ഐടിയുടെ മേല്‍നോട്ട ചുമതല നല്‍കണമെന്നാണ് ഹർജിയിലെ ആവശ്യം.സ്വതന്ത്ര അന്വേഷണത്തെ എതിര്‍ക്കുന്നില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകളില്‍ സംസ്ഥാനങ്ങളും വിവരമറിയിക്കും. കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളാണ് കോടതിയില്‍ മറുപടി നല്‍കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
