റായ്പുര്‍: നാരായണ്‍പുരില്‍ വിമാനം തകര്‍ന്ന് വീണുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഛത്തീസ്ഗഡ് സര്‍ക്കാര്‍ രംഗത്ത്. വിമാനം തകര്‍ന്നുവീണതിന്റെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും വിമാനം തകരുന്നതിന്റെ ശബ്ദം പ്രദേശവാസികള്‍ കേട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്വകാര്യ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വ്യോമയാന മന്ത്രാലയവും ഛത്തീസ്ഗഡ് സര്‍ക്കാരും ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്താമാക്കി രംഗത്തെത്തിയത്.
അതേസമയം ജാഷ്പുര്‍ ജില്ലയിലെ നാരായണ്പുരി പ്രദേശത്ത് നിന്ന് പുക ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കളക്ടര്‍ രോഹിത് വ്യാസും എസ്എസ്പി ലാല്‍ ഉമെന്ദ് സിങ്ങും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികളില്‍ നിന്ന് വിവരം ശേഖരിച്ചു വരികയാണ്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് കുന്നിന് ചെരിവുകളിലും മറ്റും നിരീക്ഷണം നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം
ഛത്തീസ്ഗഡിൽ വിമാനം മലനിരകളിൽ തകർന്നു വീണു: നിരവധി പേർ മരിച്ചതായി സംശയം; രക്ഷാപ്രവർത്തനം
സുരക്ഷയിൽ പുലി; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി റെനോ ഡസ്റ്റർ:
"നിതീഷ് കുമാർ ബിജെപിയുടെ നിയന്ത്രണത്തിന് കീഴിലായി": തമിഴ്നാട്ടിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി