തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കാന്‍ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് അയല്‍ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 11:30 ന് ചെന്നൈയിലാണ് സുപ്രധാനമായ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ലഹരി കടത്ത് കേന്ദ്രങ്ങള്‍ കണ്ടെത്താനും അതിര്‍ത്തി വഴിയുള്ള വിതരണം തടയാനും ഇരുസംസ്ഥാനങ്ങളുടെയും ഭാഗത്ത് നിന്ന് സംയുക്ത നീക്കം സാധ്യമാക്കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. തമിഴ്‌നാടിന്റെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കുന്നതിലൂടെ ലഹരി മാഫിയയുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ വിപുലമായ പ്രതിരോധം തീര്‍ക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ബംഗളൂരുവില്‍ വെച്ച് രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ അതിര്‍ത്തി കടന്നുള്ള ലഹരി കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത് സംയുക്ത പരിശോധനകള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
