മൂവാറ്റുപുഴ: ആറ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ രണ്ടുപേർക്ക് 58 വർഷം വീതം കഠിന തടവും 3.75 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
പിഴ തുകയിൽ രണ്ട് ലക്ഷം രൂപ വീതം ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. 2019 ഡിസംബർ 16ന് മുവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
മുവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് തൃശ്ശൂർ ഒല്ലൂർ കര ഇല്ലഞ്ഞികുളം കര കദളിക്കാട്ടിൽ വീട്ടിൽ കെ സമൽ (32), തൊടുപുഴ ഉടുമ്പന്നൂർ പള്ളിക്കമുറിയിൽ കരയിൽ ഇളന്താനത്ത് വീട്ടിൽ സൂര്യദേവ് (27) എന്നിവരെ ശിക്ഷിച്ചത്.
ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും ആറ് വയസ്സുകാരിയെ തുടർച്ചയായി ഉപദ്രവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
