കൊച്ചി: ലിറ്ററിന് 71 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് 76 രൂപയായി വർധിപ്പിച്ചു. ഈ മാസം മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും.
ഇ-പോസ് മെഷീനിലും പുതിയ വില നിലവിൽ വന്നു. സെപ്റ്റംബറിലെ സ്റ്റോക്കാണ് ഇപ്പോൾ പുതിയ വിലക്ക് വിൽക്കുന്നത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ സ്റ്റോക്ക് റേഷൻ കടകളിലെത്തിയിട്ടില്ല.
അതിനിടെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. 16.08 ലക്ഷം ലിറ്ററാണ് കേന്ദ്രം വെട്ടിക്കുറച്ചത്.
നേരത്തെ 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ അത് 40.68 ലക്ഷം ലിറ്ററായി കുറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
