കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിൻറുമോൾ (31) ആണ് അപകടത്തിൽ മരിച്ചത്.
തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപം എത്തിയപ്പോൾ, ഓടിക്കൊണ്ടിരുന്ന ബസിൻറെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് അവർ തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിൻറുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
അപകടത്തിന് കാരണമായ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
