തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേടില്‍ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയ്ക്ക് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടയാനും തീരുമാനമായിട്ടുണ്ട്.
പരീക്ഷയുടെ പ്രധാന ചുമതലയുണ്ടായിരുന്ന ഹരിയെ ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തിരുന്നു. ഹരിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കുമായി പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് എസ്‌ഐടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച് ഇതിനകം 177 പരാതികള്‍ എസ്ഐടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരുകേസ് മാത്രമാണ് എസ്ഐടി രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ എന്നിവയിലാണ് ക്രമക്കേട് ആരോപണം ഉയര്‍ത്തി പരാതി ലഭിച്ചിരിക്കുന്നത്. മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളില്‍ ഉടന്‍ എഡിജിപിക്ക് എസ്ഐടി റിപ്പോര്‍ട്ട് നല്‍കാൻ നിർദേശമുണ്ട്. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
