ചേരാനെല്ലൂരിലെ ബെൻസ്  അപകടം;  17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയെ സസ്പെൻഡ് ചെയ്യും

OCTOBER 26, 2026, 1:59 AM

കൊച്ചി: ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ കാറോടിച്ച പതിനേഴുകാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി തീരുമാനം.

സംഭവം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് കോടതി ഈ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്. 

സംഭവത്തിൽ കൊച്ചി കമ്മിഷണറോട് എഡിജിപി വിഷയത്തില്‍ വിശദീകരണം തേടി. അപകട സമയത്ത് വാഹനം അമിത വേഗത്തില്‍ ആയിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ കാളിരാജ് മാഹേഷ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തെളിവ് ലഭിച്ചത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത് വിശദമായ അന്വേഷണത്തിലാണെന്നും തെളിവ് ലഭിക്കാന്‍ വൈകിയെന്നും കൊച്ചി കമ്മിഷ്ണര്‍ പറഞ്ഞു. 

vachakam
vachakam
vachakam

 നരഹത്യാക്കുറ്റം ചുമത്തുന്നത് മനഃപൂർവം വൈകിപ്പിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പരാതിയും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. അപകടസമയത്ത് 17കാരൻ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam