ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ് സമിതിയിൽ അംഗമായ ദീപക് സിംഗാളിനെതിരെ വിജിലൻസ് കേസ് ഇല്ലെന്ന് മുഖ്യമന്ത്രി

OCTOBER 26, 2026, 1:50 AM

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ് സമിതിയിൽ അംഗമായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെതിരെ   വിജിലൻസ് കേസ് ഇല്ലെന്ന് മുഖ്യമന്ത്രി.  ദീപക് സിംഗാളിനെതിരെ    വിജിലൻസ് കേസ് ഇല്ലെന്നും എല്ലാ പരാതിയിലും ക്ലിയറൻസ് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 ദീപക് സിംഗാൾ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും, അഴിമതി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ടാസ്‌ക് ഫോഴ്‌സ് രുപീകരിക്കാൻ എകെജി സെന്ററിൽ നിന്ന് ലിസ്റ്റ് വാങ്ങാറില്ല. സംസ്ഥാനത്തെ ആശുപത്രികളെ ആഗോള ഭീമൻമാർ ഏറ്റെടുക്കുന്നതിനെതിരായ പോരാട്ടം സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഭരണരംഗത്ത് വലിയ പ്രവർത്തി പരിചയമുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ടാസ്ക് ഫോഴ്സിലേക്ക് പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിംഗാളിനെതിരായ കേസുകളിൽ ക്ലീൻ ചിറ്റ് ലഭിച്ചെന്നെ മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ദിപകിനെതിരായ വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ദീപകിനെതിരെ അഴിമതിയിലും പണം തട്ടിയതിലും കേസുണ്ട്. ഈ രണ്ട് കേസിലും കുറ്റപത്രം നൽകിയിട്ടില്ല. ",

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam