പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനക്കാലത്തിന് മുന്നോടിയായി ഹോട്ടൽ ജീവനക്കാർക്കായി വ്യാജ ഹെൽത്ത് കാർഡുകൾ നിർമ്മിച്ച് നൽകിയ വൻ തട്ടിപ്പ് ആരോഗ്യവകുപ്പ് പിടികൂടിയിരുന്നു. പത്തനംതിട്ട സീതത്തോട്ടിലെ 'അമ്മ' ക്ലിനിക്കിന്റെ മറവിലാണ് ഈ ലാബ് മാഫിയ പ്രവർത്തിച്ചിരുന്നത്.
ആവശ്യക്കാരെന്ന വ്യാജേന ഹോട്ടൽ ഉടമകളുടെ വേഷത്തിലെത്തിയ ആരോഗ്യവകുപ്പ് സ്ക്വാഡാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ നടപടിയും ഉണ്ടായി. കാർഡിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ പൊലീസും കേസെടുത്തേക്കും. സീതത്തോട് അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിൽ ഈ ഡോക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. കരാർ വ്യവസ്ഥയിൽ ആണ് ഡോ. വിൻസൻ്റ് സേവ്യർ ജോലി ചെയ്തിരുന്നത്. സീതത്തോട് മെഡിക്കൽ ഓഫീസറാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്.
കാർഡുകൾ തയ്യാറാക്കിയ അമ്മ ക്ലിനിക്ക് പ്രവർത്തിച്ചത് അനധികൃതമായി രേഖകൾ ഒന്നുമില്ലയാണ്. അമ്മ ക്ലിനിക്കും സ്വകാര്യ ലാബും പൂട്ടണമെന്നും ആരോഗ്യവകുപ്പ് പഞ്ചായത്തിന് നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
