നീതി എല്ലാവർക്കും ഒരുപോലെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല: ചേരാനല്ലൂരിലെ അപകടത്തിൽ നിലപാട് വ്യക്തമാക്കി ചെന്നിത്തല

OCTOBER 26, 2026, 3:27 AM

തിരുവനന്തപുരം: ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ  പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ഉടൻ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദാരുണമായ സംഭവമാണ് ചേരാനല്ലൂരിൽ ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 

  പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിച്ചുവരികയാണെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 

 അതേസമയം കേസിൽ നരഹത്യാക്കുറ്റം ആദ്യം തന്നെ ചുമത്തേണ്ടതായിരുന്നു എന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആ വകുപ്പ് ചുമത്താതിരുന്നത് പൊലീസിൻറെ വീഴ്ചയാണ്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ഡി ജി പിയോട് സംസാരിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി. പിന്നീട് പൊലീസ് പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് രാത്രി തന്നെ ജുവനൈൽ കോടതിക്ക് മുന്നിൽ ഹാജരാക്കി.

vachakam
vachakam
vachakam

സർപ്രൈസായാണ് തനിക്ക് അതിൽ ഒരു കാര്യം തോന്നിയത്. കോടതിയിൽ ഹാജരാക്കിയ ഉടൻ തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇത് അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല വിവരിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നീതി എല്ലാവർക്കും ഒരുപോലെ തന്നെയാണ്. അതിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. വാഹനം ഓടിച്ചത് പതിനേഴുകാരനാണ്. വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും ചെന്നിത്തല സഭയെ അറിയിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam