ആറ്റിങ്ങലിൽ വിജിലൻസ് സിഐ  ജീവനൊടുക്കി

OCTOBER 26, 2026, 2:39 AM

തിരുവനന്തപുരം:  ആറ്റിങ്ങലിൽ വിജിലൻസ് സിഐ ബിനീഷ് ലാലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ഊരുപൊയ്കയിലെ വീട്ടിൽ ആണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ബിനീഷ് ജീവനൊടുക്കിയതെന്നാണ്  പ്രാഥമിക നി​ഗമനം.   മരുതുംകുഴി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോയിലെ ഇൻസ്പെക്ടറായിരുന്നു ബിനീഷ്.

 കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു.  പിന്നാലെ തിങ്കളാഴ്ച രാവിലെ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ മജിട്രേട്ട് കോടതിയിലെ സ്റ്റാഫായ ദിവ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. 

vachakam
vachakam
vachakam

കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' മെഡൽ നേടി ഉദ്യോഗസ്ഥനാണ് ബിനീഷ്.  ഭാര്യയുടെ വീടായ ഊരുപോയ്ക ബി.എസ്. ഭവനിൽ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.    അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇൻസ്‌പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam