കാ​റു​ക​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്;   നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

SEPTEMBER 21, 2026, 10:58 AM

കു​മ​ളി: കാ​റു​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 190 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തേ​നി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. 

രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മു​ത്തു​പ്പാ​ണ്ടി (25), സാ​യ​ൽ​കു​ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​നീ​ഫ (45), അ​ലി​യാ​ർ (46), ക​ട​ലാ​ടി അ​പ്പ​നൂ​ർ വെ​സ്റ്റ് സ്ട്രീ​റ്റ് സ്വ​ദേ​ശി ഈ​ശ്വ​ര​മൂ​ർ​ത്തി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി കാ​ളീ​ശ്വ​ര​നാ​യു​ള്ള (34) പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

vachakam
vachakam
vachakam

പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് കാ​റു​ക​ളി​ലു​മാ​യി ര​ണ്ട് കി​ലോ​ഗ്രാം വീ​ത​മു​ള്ള 95 പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 190 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഗൂ​ഡ​ല്ലൂ​ർ നോ​ർ​ത്ത് പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​മ്പം- കു​മ​ളി റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന പൊ​ലി​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam