പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് കള്ള് നൽകി: പൊലീസ്  കേസെടുത്തു

SEPTEMBER 21, 2026, 10:09 AM

 കൊച്ചി : പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് കള്ള് നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. 

16 വയസ്സുള്ള രണ്ടു പെൺകുട്ടികളും   പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് ഷാപ്പിലെത്തി കള്ള് കുടിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കള്ള് കുടിച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടി ഛർദിച്ചിരുന്നു. പിന്നാലെ മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെൺകുട്ടി റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.

vachakam
vachakam
vachakam

ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതിനെ തുടർന്ന് മുനമ്പം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലാക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.  അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് ശാരീരികാസ്വസ്ഥതയ്ക്ക് കാരണമായതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി.  

 പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണു വടക്കൻ പറവൂർ പൊലീസ് കേസെടുത്തത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam