തൃശ്ശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് 55 പവൻ സ്വർണം കവർന്നു.കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലെ സ്വർണ്ണമാണ് കവർന്നത്.
മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്.കുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി നോക്കിയപ്പോഴാണ് 55 പവന്റെ സ്വർണാഭരണങ്ങൾ കവർന്നതായി കണ്ടെത്തിയത്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധനകൾ പൂർത്തിയാക്കി.സംഭവത്തിൽ നെടുംപുഴ പൊലീസും തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
