‘മഞ്ജു വാര്യർക്കെതിരായ നീക്കം അപലപനീയം’; സനൽ കുമാർ ശശിധരന്റെ സമരത്തിനെതിരെ വി. ശിവൻകുട്ടി

SEPTEMBER 21, 2026, 8:50 AM

തിരുവനന്തപുരം: നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി. സ്വന്തം പ്രതിഭയും ഇച്ഛാശക്തിയും കൊണ്ടാണ് മഞ്ജു വാര്യർ സിനിമാ രംഗത്ത് ഉയർന്നുവന്നതെന്നും അവർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്ന നടപടികൾ അപലപനീയമാണെന്നും ശിവൻകുട്ടി പറഞ്ഞു.

ഒരു വ്യക്തിയുടെ അന്തസ്സിനും സ്വയംനിർണയാവകാശത്തിനും നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ശിവൻകുട്ടി പ്രതികരിച്ചു. ഒരു സ്ത്രീക്ക് സ്വന്തം ജീവിതവും നിലപാടുകളും സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും വ്യാജ ആരോപണങ്ങളിലൂടെ അത് ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ജു വാര്യരുടെ ദശാബ്ദങ്ങളായുള്ള അധ്വാനത്തെ തകർക്കാൻ കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും ശ്രമം നടക്കുകയാണെന്നും ഇത് വ്യക്തിഹത്യയും മാനസിക പീഡനവുമാണെന്നും ശിവൻകുട്ടി ആരോപിച്ചു.

vachakam
vachakam
vachakam

കലാകാരിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണമെന്നും ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ കോടതി കർശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ അതിൽനിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുനിസിഫ് കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam