തിരുവനന്തപുരം : ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം.
കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്.
കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ്പ്രസിൽ യാത്രചെയ്യവേയാണ് ദാരുണമായ സംഭവം ഉണ്ടായത്.
കൂടെ യാത്രചെയ്തിരുന്ന രാഹുലിന്റെ സുഹൃത്ത് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനിൽ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് സുഹൃത്ത് വിവരം കായംകുളം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിൽ മൃതദേഹം കണ്ടത്.
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
