തിരുവനന്തപുരം: പൊതുഗതാഗതവും പൊതുജനങ്ങളുടെ സമീപനവും സംബന്ധിച്ച് വിവാദ പരാമർശവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. പണം ചെലവഴിക്കാൻ തയ്യാറുള്ള കാര്യങ്ങളിൽ ജനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴും, പൊതുഗതാഗതവും സർക്കാർ ആരോഗ്യസേവനങ്ങളും ഉപയോഗിക്കുന്ന രീതിയിൽ വൈരുധ്യമുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
"പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾ തിക്കിത്തിരക്കി കയറുന്നു. എന്നാൽ മക്കളെ വലിയ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു. ഫീസില്ലാത്ത സർക്കാർ സ്കൂളുകളിൽ പോലും മക്കളെ അയയ്ക്കാൻ പലരും തയ്യാറാകുന്നില്ല. ബസ് വന്നാൽ കുറഞ്ഞ നിരക്കുള്ള ട്രാൻസ്പോർട്ട് ബസിൽ തള്ളിക്കയരും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കും," എന്നാണ് മന്ത്രി പറഞ്ഞത്.
കേരളത്തിലെ ജനങ്ങളുടെ ഇത്തരം പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും, പൊതുസേവനങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ പരാമർശം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ സജീവമായിട്ടുണ്ട്. സാധാരണക്കാരുടെ സാമ്പത്തിക സാഹചര്യങ്ങൾ അവഗണിച്ചുള്ള പ്രസ്താവനയാണിതെന്ന് വിമർശനവും, പൊതുസേവനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള യാഥാർഥ്യം ചൂണ്ടിക്കാണിച്ചതാണെന്ന് അനുകൂല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
