കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി.
ആംബുലൻസിൽ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി.
ഇത്തരം ലൈറ്റുകൾ അത്യാഹിത വാഹനങ്ങളിൽ ഒഴികെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പൊലീസ് വാഹനങ്ങളിലെ ലൈറ്റുകളും മറ്റും വ്‌ളോഗർമാർ ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷയെ ബാധിക്കുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഇത്തരം വാഹന മോഡിഫിക്കേഷനുകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അത് 4 - 5 പേരുടെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. വിഷയത്തിൽ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നൽകണമെന്നാണ് ഡിവിഷൻബെഞ്ചിന്റെ നിർദേശം. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
വാഹന മോഡിഫിക്കേഷനിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും ഹൈക്കോടതിയുടെ വിമർശനമുണ്ട്. പുകക്കുഴലിലൂടെ തീ തുപ്പുന്ന കാറിന്റെ ദൃശ്യവും ഹൈക്കോടതിപരിശോധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
