സിബിഎസ്ഇ ത്രിഭാഷാ നയം: പത്താം ക്ലാസ് പരീക്ഷയിൽ ഇത്തവണ മൂന്നാം ഭാഷയില്ല; ഒൻപതാം ക്ലാസ് മുതൽ പുതിയ സംവിധാനം

JULY 14, 2026, 2:06 AM

ഡൽഹി: ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. 2026-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷാ പരീക്ഷ ഉൾപ്പെടുത്തില്ലെന്നും, പുതിയ സംവിധാനം സ്കൂൾതലത്തിലുള്ള ആഭ്യന്തര പരീക്ഷകളിലൂടെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ബോർഡ് അറിയിച്ചു.

പുതിയ നിർദേശപ്രകാരം, ഈ അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷ (R3) പരീക്ഷ നിർബന്ധമാകും. പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും, പത്താം ക്ലാസ് പഠനത്തിനിടെ മൂന്നാം ഭാഷാ പരീക്ഷ വിജയിച്ചിരിക്കണം.

പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നാം ഭാഷാ പരീക്ഷ വിജയിക്കുക നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പുനർമൂല്യനിർണയത്തിനുള്ള അവസരവും സിബിഎസ്ഇ ഒരുക്കും.

vachakam
vachakam
vachakam

പുതിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ സ്കൂൾ മാനേജ്മെന്റുകൾക്കും പ്രഥമാധ്യാപകർക്കും സിബിഎസ്ഇ കൈമാറിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam