ഉമ്മുൽ ഖുവൈൻ എണ്ണച്ചോർച്ച: യുഎഇ തീരങ്ങളിൽ ദുർഗന്ധം; ബീച്ചുകൾ അടച്ചു

OCTOBER 23, 2026, 3:03 AM

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ട രൂക്ഷമായ ദുർഗന്ധത്തിന് പിന്നിൽ ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയാണെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ താമസക്കാർ വ്യാപകമായി ഈ ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

എണ്ണച്ചോർച്ചയെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ പരിഗണിച്ച്, ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചിടാൻ മന്ത്രാലയം നിർദേശം നൽകി. സുരക്ഷാ വിലയിരുത്തലുകളും കടൽ ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നതുവരെയാണ് ഈ നിയന്ത്രണം.

പൊതുജനാരോഗ്യത്തിന് നിലവിൽ ഒരു ഭീഷണിയുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എണ്ണച്ചോർച്ച കണ്ടെത്തിയതിന് പിന്നാലെ ഫെഡറൽ, പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഒരു വിദഗ്ധ സംഘം ഉടൻ തന്നെ രംഗത്തിറങ്ങി. എണ്ണ കടലിൽ വ്യാപിക്കുന്നത് തടയാനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമാണ് ഈ സംഘം പ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

എണ്ണച്ചോർച്ച ബാധിച്ച പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിന് കർശന വിലക്കുണ്ട്. കൂടാതെ, വ്യാജവാർത്തകളും കെട്ടുകഥകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

English Summary: The UAE Ministry of Climate Change and Environment confirmed that an oil spill off the coast of Umm al Quwain is the cause of the unusual foul odor experienced in various emirates. Residents of Sharjah, Ajman, and Umm al Quwain had complained about the strong smell. All beaches and coastal areas in Umm al Quwain have been temporarily closed until safety assessments and marine protection measures are completed. Authorities assured that there is no public health threat due to the odor and an expert team is conducting cleanup operations. They also advised against fishing in affected areas and spreading false rumors.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, UAE News, Umm al Quwain oil spill, foul odor UAE, Sharjah, Ajman, എണ്ണച്ചോർച്ച, യുഎഇ വാർത്ത

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam