പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷം: 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നു, ആശങ്കയില്‍ രാജ്യം

JULY 14, 2026, 8:00 PM

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷത്തില്‍ ഇതുവരെ 13 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 28 ന് ഇറാന്‍-യു.എസ് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ കണക്കാക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് തന്ത്രപ്രധാനമായ ചരക്കുകപ്പലിന് നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തിലാണ് ഒരു മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷ മേഖലയിലൂടെ കടന്നുപോകുകയായിരുന്ന ഇന്ത്യന്‍ പതാക വഹിച്ച 7 കപ്പലുകള്‍ നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ കപ്പലുകളിലായി ഏകദേശം 148 ഇന്ത്യന്‍ നാവികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ കപ്പലുകളുടെയും വിദേശ കപ്പലുകളില്‍ സേവനമനുഷ്ഠിക്കുന്ന ഭാരതീയരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം കേന്ദ്രീകരിച്ച് നിരന്തരമായ നിരീക്ഷണം നടന്നുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam