ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ കനത്ത പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ നാലാം ദിവസവും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആഭ്യന്തരമന്ത്രിക്കെതിരെ ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സഭയില്‍ പ്രതിഷേധം കനത്തത്. എന്നാല്‍ ഇതിനിടയിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ചെയ്തത്.
സഭയ്ക്കകത്ത് 'സഭയിലെത്തൂ, അമിത്ഷാ മറുപടി നല്‍കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ സഭയ്ക്ക് പുറത്ത് അയോധ്യയിലെ സംഭാവനക്കൊള്ളയ്ക്കെതിരെയും ശക്തമായ പ്രതിഷേധം അരങ്ങേറി. പ്രവേശന കവാടമായ മകര്‍ദ്വാറില്‍ പ്രിയങ്കാ ഗാന്ധി, ഡിംപിള്‍ യാദവ്, മഹുവ മൊയ്ത്ര എന്നിവരുടെ നേതൃത്വത്തില്‍ തെരുവുനാടക രൂപത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു. സഭയ്ക്കകത്ത് അമിത് ഷായെ പ്രതിക്കൂട്ടിലാക്കുകയും പുറത്ത് സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ സമരം നയിക്കുകയും ചെയ്യുന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്.
പ്രതിപക്ഷ ബഹളത്തിനിടയിലും സുപ്രധാനമായ ചില ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തു. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ ഉച്ചയ്ക്ക് 12 ന് ചേര്‍ന്നപ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ അധിക ധനാഭ്യര്‍ഥന സംബന്ധിച്ച പ്രസ്താവന ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സഭയില്‍ വെച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍ മന്ത്രി റാവു ഇന്ദര്‍ജിത് സിങ്ങും, ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ബില്‍ ധനമന്ത്രിയും അവതരിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
