ബിജെപിയുടെ ഉറച്ച കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ബങ്കിപുർ ഉപതെരഞ്ഞെടുപ്പിൽ ചരിത്രജയം

AUGUST 3, 2026, 5:07 AM

പട്ന: ബിഹാറിലെ ബങ്കിപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ചരിത്രവിജയം നേടി. ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ 10,436 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

31 റൗണ്ട് നീണ്ട വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ പ്രശാന്ത് കിഷോർ ലീഡ് നിലനിർത്തി. ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയ്ക്ക് 25,277 വോട്ടുകൾ ലഭിച്ചപ്പോൾ ആർജെഡി സ്ഥാനാർഥി രേഖാ ഗുപ്ത 9,316 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധങ്ങൾ നടന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പായതിനാൽ ബങ്കിപുർ ഫലം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ്.

vachakam
vachakam
vachakam

യുവ വോട്ടർമാരുടെ ശക്തമായ പിന്തുണയാണ് പ്രശാന്ത് കിഷോറിന്റെ വിജയത്തിന് പ്രധാന കാരണമായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 30 വർഷമായി ബിജെപിയുടെ അഭേദ്യ കോട്ടയായി അറിയപ്പെട്ടിരുന്ന ബങ്കിപുർ മണ്ഡലത്തിൽ ഇതാദ്യമായാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെടുന്നത്.

ബിജെപി നേതാവ് നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ബങ്കിപുർ. നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമായിരുന്ന ഈ തെരഞ്ഞെടുപ്പിൽ പരാജയം വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam