ന്യൂഡൽഹി: രാജ്യത്ത് കാലവര്‍ഷം കനക്കുന്നു.അസമില്‍ മരണസംഖ്യ 87ആയി. 7 ജില്ലകളിലായി 1.28 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാര്‍ഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചു.
അസം, മേഘാലയ, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് (ഓഗസ്റ്റ് 4) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി-എന്‍സിആര്‍ എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് ഡല്‍ഹിയിലും നോയിഡയിലെ സമീപ ജില്ലകളിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
