ഗാസിയബാദ്: വിഷാദരോഗത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ മനോരോഗ വിദഗ്ധ ജീവനൊടുക്കി. പ്രമുഖ സൈക്യാട്രിസ്റ്റായ ഡോ. ഹെമിക അഗര്‍വാള്‍ (40) ആണ് അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്.
ഒന്നര വര്‍ഷം മുന്‍പ് നടന്ന വിവാഹമോചനത്തെ തുടര്‍ന്ന് ഹെമിക കടുത്ത മാനസിക സമ്മര്‍ദത്തിലും വിഷാദ രോഗത്തിലുമായിരുന്നുവെന്ന് പിതാവും പ്രമുഖ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ.ആര്‍ ചന്ദ്ര വ്യക്തമാക്കി. ഇവര്‍ മാനസികാരോഗ്യ ചികിത്സ തേടിയിരുന്നതിന്റെ രേഖകള്‍ പൊലീസ് സംഘത്തിന് കൈമാറിയിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
