ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 37 ആയി ഉയര്‍ത്തുന്നതിനുള്ള നിര്‍ണായക ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നീറ്റ് ചോദ്യപേപ്പര്‍ വിവാദവും രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് യാതൊരു ചര്‍ച്ചയുമില്ലാതെ ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ സംസാരിക്കാന്‍ അധ്യക്ഷന്‍ എംപിമാരെ ക്ഷണിച്ചുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടരുകയായിരുന്നു. ആമുഖ പ്രസ്താവനയ്ക്ക് പിന്നാലെ ബില്‍ പാസാക്കിയതായി അറിയിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മറ്റ് ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി 1956 ലെ സുപ്രീം കോര്‍ട്ട് (നമ്പര്‍ ഓഫ് ജഡ്ജസ്) ആക്ടിലാണ് സര്‍ക്കാര തന്ത്രപ്രധാനമായ ഭേദഗതി വരുത്തിയത്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും പരമോന്നത കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും അംഗസംഖ്യ വര്‍ധിപ്പിക്കുന്നത് ഉപകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഇതിന് മുമ്പ് 2019 ലാണ് രാജ്യത്ത് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് അവസാനമായി നിയമഭേദഗതി കൊണ്ടുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
