ഫെയ്സ്ബുക്കില്‍ നിന്ന് പ്രധാനമന്ത്രിയുടെ വീഡിയോ അപ്രത്യക്ഷമായ സംഭവം: മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാര്‍ലമെന്ററി സമിതി

AUGUST 3, 2026, 7:59 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വീഡിയോ ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തതിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും ഐടി ഭീമനായ മെറ്റയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സംഭവത്തില്‍ മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാര്‍ലമെന്ററി ഐടി സമിതി അധ്യക്ഷന്‍ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.

നിശ്ചിത സമയത്തിനകം പരസ്യമായ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍, വിവരസാങ്കേതിക വിദ്യ നിയമത്തിലെ ഐടി ആക്ട് സെക്ഷന്‍ 79 പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിലവില്‍ ലഭിച്ചുവരുന്ന സേഫ് ഹാര്‍ബര്‍ പരിരക്ഷ എടുത്ത് മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പരീക്ഷാ ചോര്‍ച്ചയ്ക്കെതിരെ കര്‍ശന നടപടികള്‍ ഉറപ്പുനല്‍കിയ പ്രധാനമന്ത്രിയുടെ പ്രധാനപ്പെട്ട സന്ദേശമാണ് പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് വിഡിയോ പുനസ്ഥാപിച്ച മെറ്റ, സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ സാങ്കേതിക വിശദീകരണം തികച്ചും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഐടി മന്ത്രാലയം അത് തള്ളിക്കളയുകയായിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള മനപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന ഗൗരവതരമായ സംശയവും പാര്‍ലമെന്ററി സമിതി ഉന്നയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ അല്‍ഗോരിതം പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും സമിതി ആരോപിച്ചു.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്ളടക്കങ്ങളേക്കാള്‍ പ്രകോപനപരവും രാജ്യവിരുദ്ധവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും അക്കൗണ്ടുകള്‍ക്കുമാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൂടുതല്‍ പ്രചാരം നല്‍കുന്നതെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം. വെറുമൊരു ഖേദ പ്രകടനത്തില്‍ ഒതുങ്ങാതെ, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് കുറ്റക്കാരുടെ ഉത്തരവാദിത്തം കൃത്യമായി ഉറപ്പുവരുത്തണമെന്നാണ് സമിതിയുടെ നിലപാട്.

English Summary:

An Indian parliamentary IT committee, chaired by MP Nishikant Dubey, has demanded a public apology from Meta CEO Mark Zuckerberg over the removal of a video featuring Prime Minister Narendra Modi from Facebook. Rejecting Meta's explanation that the deletion was due to a technical glitch, the panel warned that failure to issue a public apology could lead to the revocation of Meta's "Safe Harbor" legal immunity under Section 79 of the IT Act, which protects online platforms from liability over third-party content. Expressing strong concern over platform algorithms prioritizing provocative content over registered political parties, the committee emphasized that mere regret is insufficient and called for strict legal action to fix accountability.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam