ഡാളസ്: സ്‌നേഹത്തിന്റെയും പരസ്പര സംരക്ഷണത്തിന്റെയും പ്രതീകമായ 'രക്ഷാബന്ധൻ' ആഘോഷം ഓഗസ്റ്റ് 29-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിലെ ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ ചടങ്ങ് ഒരുക്കിയിരിക്കുന്നത്.
സമൂഹത്തിൽ സ്‌നേഹവും സമാധാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടി ഓഗസ്റ്റ് 29, ശനിയാഴ്ച, രാവിലത്തെ സെഷൻ: രാവിലെ 10:00 മണി മുതൽ 11:00 മണി വരെ
വൈകുന്നേരത്തെ സെഷൻ: വൈകുന്നേരം 5:30 മണി മുതൽ 6:30 മണി വരെ
സ്ഥലം: The Brahma Kumaris Meditation Center, 13914 Josey Lane, Farmers Branch, TX 75234
കൂടുതൽ വിവരങ്ങൾക്കു ഫോൺ നമ്പർ: 972-254-5562
ഇമെയിൽ: [email protected], വെബ്‌സൈറ്റ്: www.bkdallas.org
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന ഈ പരിപാടി പൂർണ്ണമായും സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നതിനൊപ്പം, നേരിട്ടെത്തുന്നവർക്കും (Walk-ins) പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
