വാഷിങ്ടണ്‍: എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കെതിരെ ഉയര്‍ന്ന വംശീയമായ അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും ശക്തമായ മറുപടിയുമായി ഇന്ത്യോ അമേരിക്കന്‍ ആക്ടിവിസ്റ്റ് നേഹ സുരത്രന്‍. ടെക്സസിലെ ഫ്രിസ്കോ സിറ്റി കൗണ്‍സില്‍ യോഗത്തില്‍ നേഹ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്ക് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഒരു ഭീഷണിയാണെന്ന ആരോപണങ്ങളെ വസ്തുതകള്‍ നിരത്തി അവര്‍ ശക്തമായി എതിര്‍ക്കുന്നതായിരുന്നു പ്രസംഗത്തിലുടനീളം കാണാന്‍ കഴിഞ്ഞത്.
സ്ഥിതിവിവര കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന വരുമാനവുമുള്ളവരും ആണെന്നും അവരിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണെന്നും നേഹ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കാനും സ്കൂളുകളുടെ നിലവാരം ഉയര്‍ത്താനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കാനും സഹായിക്കുന്ന ഒരു വിഭാഗത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു.
തങ്ങളുടെ സാന്നിധ്യം ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് നേഹ വ്യക്തമാക്കി. സ്വന്തം കുട്ടികള്‍ സുരക്ഷിതമായ അയല്പക്കങ്ങളില് വളരണമെന്നും മികച്ച സ്കൂളുകളില്‍ പഠിക്കണമെന്നും ആഗ്രഹിക്കുന്ന ആര്‍ക്കും ഇന്ത്യന്‍ സമൂഹത്തെ എതിര്‍ക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് ഉപരോധം പുനഃപരിശോധിക്കാൻ ട്രംപ് തയ്യാർ: പാക് സൈനിക മേധാവി അസിം മുനീറുമായി
അമേരിക്കയിൽ ആദായനികുതി റീഫണ്ട് തുകയിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 11.2 ശതമാനം
അമേരിക്കയിൽ ചരിത്രപരമായ നികുതി തിരിച്ചടവ്: 166 ബില്യൺ ഡോളർ വ്യാപാരികൾക്ക് മടക്കിനൽകാൻ ഡൊണാൾഡ്
സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി