കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറി: മന്ത്രി എ.പി അനിൽകുമാർ

AUGUST 3, 2026, 3:54 AM

തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു.

മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേർക്ക് രണ്ട് ലക്ഷം വീതം എട്ട് ലക്ഷവും, സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് 25000 രൂപ വീതം 1,25000 രൂപയും കൈമാറി.  

അതേസമയം, രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഫോഴ്സ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രക്ഷാപ്രവർത്തനത്തിനാണ് പ്രധാന പരിഗണനയെന്നും പ്രതിരോധ മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam